രണ്ട് കോടി രൂപ വിലമതിക്കുന്ന ആഡംബര വാച്ചുകളുമായി മുങ്ങി മോഷ്ടാക്കൾ.

ബെംഗളൂരു: ഇന്ദിരാനഗർ ഏരിയയിലുള്ള റിസ്റ്റ് വാച്ച് കടയിൽ നിന്നും ജനുവരി 4, 5 തീയതികളിലായി രാത്രിയിൽ മോഷണം നടന്നു. ബുധനാഴ്ച സ്റ്റോർ ഉടമ ഷമോയിൽ നൽകിയ പരാതിയെ തുടർന്ന് ഇന്ദിരാനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ദിരാനഗറിലെ 100 അടി റോഡിലുള്ള കെട്ടിടത്തിലുള്ള ഫ്രേസർ ടൗണിൽ താമസിക്കുന്ന ഷമോയിലിന് സിംസൺ ടൈംസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്റ്റോർ ഉണ്ട്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കടയുടെ വാതിൽ തകർത്ത നിലയിൽ കെട്ടിട ഉടമ കണ്ടെത്തിയത്. തുടർന്ന് കെട്ടിട ഉടമ ഷമോയെ വിവരമറിയിക്കുകയും തുടർന്ന് ഷമോ സംഭവസ്ഥലത്തെത്തുകയും ചെയ്തു.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

എന്നാൽ അജ്ഞാതരായ അക്രമികൾ കടയിൽ നിന്ന് 29 ലോംഗൈൻസ് വാച്ചുകൾ, 129 റാഡോ വാച്ചുകൾ, 12 ഒമേഗ വാച്ചുകൾ എന്നിവയുമായി രക്ഷപ്പെട്ടതായിട്ടാണ് റിപ്പോർട്ടുകൾ. ഷമോയിലിന്റെ പരാതിയെ തുടർന്ന് പോലീസ് സംഭവസ്ഥലം സന്ദർശിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും  ചെയ്തു. പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും , അവരെ ഉടൻ പിടികൂടുമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
[masterslider id="10"]

Related posts