മാലിന്യ കരാറുകാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: ബിബിഎംപിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഡിസംബർ 31 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു .

ഡിസംബർ എട്ടിന് തങ്ങളുടെ പ്രശ്‌നങ്ങൾ രേഖപ്പെടുത്തിയ കത്ത് ബിബിഎംപിക്ക് കൈമാറിയതായി അംഗങ്ങൾ പറഞ്ഞു. ഉടൻ പരിഹാരം പ്രഖ്യാപിച്ചില്ലെങ്കിൽ സമരത്തിലേക്ക് പോകുമെന്ന് മാലിന്യ കരാറുകാർ ഭീഷണിമുഴക്കി. ഡിസംബർ 31 ന് കർണാടക ബന്ദിന്റെ ഭാഗമായി സമരം നടത്തുമെന്നും ജനുവരി ഒന്നു മുതൽ അനിശ്ചിതകാല സമരം തുടരുമെന്നും ഗാർബേജ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ മേധാവി എസ് എൻ ബാലസുബ്രഹ്മണ്യ പറഞ്ഞു.

  മെട്രോ യാത്ര ഇനി ഫ്രീ? ആർസിബി ആരാധകർക്ക് ബിഎംആർസിഎല്ലിന്റെ വക വമ്പൻ സർപ്രൈസ്; നിബന്ധനകൾ ഇങ്ങനെ

കരാറുകാരുടെ പ്രശ്‌നങ്ങൾ കേൾക്കാൻ ബിബിഎംപി ചീഫ് കമ്മീഷണർ, സോണൽ കമ്മീഷണർ എന്നിവരുമായി യോഗം വിളിച്ചിട്ടുണ്ടെന്ന് ഖരമാലിന്യ മാനേജ്‌മെന്റ് സ്‌പെഷ്യൽ കമ്മീഷണർ ഹരീഷ് കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആവേശപ്പോരാട്ടം: മെട്രോയ്ക്ക് പുറമെ പ്രത്യേക ബിഎംടിസി ബസുകളും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാടിനെ നടുക്കി വൻ ദുരന്തം; കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us