മകൾ ഇന്നെത്തും; പുനീത് രാജകുമാറിൻ്റെ അന്ത്യയാത്ര ഇന്ന് തന്നെ;അന്ത്യനിദ്ര പിതാവ് രാജ്കുമാറിന് സമീപം.

ബെംഗളൂരു: ഇന്നലെ അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിൻ്റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കും എന്ന വാർത്തകൾ പുറത്തു വരുന്നു.

അമേരിക്കയിൽ പഠിക്കുന്ന മൂത്ത മകൾ ദൃതി അവിടേ നിന്ന് പുറപ്പെട്ടു കഴിഞ്ഞതായാണ് വിവരം, ഡൽഹിയിൽ എത്തിയതിന് ശേഷം പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിലേക്ക് തിരിക്കും.

വൈകീട്ട് 4.15ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങും

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

പുനീതിൻ്റെ പിതാവ് രാജ് കുമാർ അന്ത്യനിദ്ര കൊള്ളുന്ന ഔട്ടർ റിംഗ് റോഡിലെ കണ്ഠീരവ സ്റ്റുഡിയോയിൽ തന്നെയാണ് പവർ സ്റ്റാറിന് അന്ത്യനിദ്ര ഒരുക്കുന്നത്.

3 മണിവരെ പൊതുജനത്തിന് അന്ത്യോപചാരം അർപ്പിക്കാൻ ഉള്ള അവസരം കണ്ഠീരവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്.

അവിടെ നിന്നും കോർപ്പറേഷൻ സർക്കിൾ, മൈസൂർ ബാങ്ക് സർക്കിൾ, ചാലൂക്യ സർക്കിൾ,കാവേരി ജംഗ്ഷൻ,സാംകി ടാങ്ക്, ഗോവർദ്ധൻ തീയേറ്റർ, യെശ്വന്ത്പുര, ആർ.എം.സി.യാഡ്,ഗൊരെഗുണ്ടെ പാളയ വഴിയായിരിക്കും അന്ത്യയാത്ര.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

വൈകുന്നേരം 6 മണിയോടെ അന്ത്യകർമ്മങ്ങൾ നടക്കും.അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts