ലിംഗസമത്വ വാദമുയര്‍ത്തി വാക്കത്തൺ

ബെംഗളൂരു ∙ പെൺഭ്രൂണഹത്യ അവസാനിപ്പിക്കാനും ലിംഗസമത്വം നിലനിർത്താനുമായി മദർഹുഡ് ആശുപത്രി നടത്തിയ വാക്കത്ത‍ൺ ശ്രദ്ധേയമായി. പെൺകുഞ്ഞുങ്ങൾ ഉണ്ടാകേണ്ടതിന്റെയും അവർക്കു വിദ്യാഭ്യാസം നൽകേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതി കബൺപാർക്കിൽ നടത്തിയ ‘കം ടുഗെതർ ടു സ്റ്റാൻഡ് ടുഗെതർ’ വാക്കത്തണിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്.

മദർഹുഡ് ആശുപത്രി സംഘടിപ്പിച്ച വാക്കത്തണിൽ ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശാലിനി രജനീഷ് മുഖ്യാതിഥി ആയിരുന്നു. സ്കാനിങ് സെന്ററുകളിൽ ആരെങ്കിലും ഗർഭസ്ഥശിശുവിന്റെ ലിംഗം നിർണയിക്കാൻ ശ്രമിക്കുന്നതായി അറിഞ്ഞാൽ 104 എന്ന നമ്പരിൽ അറിയിച്ചാൽ ഉദ്യോഗസ്ഥർ ഉടൻ നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us