സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഇലക്േട്രാണിക് സിറ്റിക്കു സമീപം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളികളായ 4 പേർക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിേഫാൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. 4 മലയാളികളുൾപ്പെടെ അഞ്ചുപേരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

  ബെംഗളൂരുവിൽ തെരുവ് കച്ചവടത്തിന് പൂട്ടിടുന്നു; സർക്കാരിന്റേത് 'ചതി'യെന്ന് സംഘടന, നഗരം സ്തംഭിപ്പിക്കുമെന്ന് മുന്നറിയിപ്പ്

മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കുട്ടശ്ശേരി, കെ.എ. ശങ്കർ, അതോടൊപ്പം തൃശ്ശൂർ സ്വദേശി സുധീർ എന്നിവരുടെ പേരിലാണ്‌ കേസെടുത്തത്. ബെംഗളൂരു മഡിവാളയിൽ താമസമാക്കിയ എസ്. മഞ്ജുനാഥാണ് മുഖ്യപ്രതി. നേരത്തേ ബെംഗളൂരുവിൽ പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് കേസുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുതായും ഉദ്യോഗസ്ഥർ അറിയിച്ചു.

  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us