ഇളവുകൾക്കിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്താൻ സ്പെഷൽ ടീമുകൾ.

ബെംഗളൂരു : കൂടുതൽ ലോക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ബി.ബി.എം.പി.

54 സ്പെഷൽ ടീമുകളെ ആണ് ഇതിനായി അധികൃതർ നിയോഗിച്ചിരിക്കുന്നത്.

ഇതിൽ പോലീസുദ്യോഗസ്ഥരും ബി.ബി.എം.പി.മാർഷലുകളും ഉൾപ്പെടുന്നു.

ഇളവുകൾ നൽകുമ്പോഴും മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സുരക്ഷാ നടപടിയിൽ വിട്ടുവീഴ്ച പാടില്ല എന്ന വിദഗ്ധോധോപദേശത്തെ തുടർന്നാണ് ഇത്തരം കടുത്ത നടപടികൾ.

  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി

ഓരോ ടീമിലും ഒരു പോലീസ് കോൺസ്റ്റബിൾ അല്ലെങ്കിൽ ഒരു ഹോം ഗാർഡും 4 മാർഷലുമാരും ഉണ്ടാകും.

കൂടുതൽ ആളുകൾ കൂടുന്ന മാർക്കറ്റുകൾ, മാളുകൾ, തീയേറ്ററുകൾ, ഹോട്ടലുകൾ, പാർക്കുകൾ, ആരാധനാലയങ്ങൾ, പാർക്കുകൾ പ്രധാന നിരത്തുകൾ എന്നിവിടങ്ങൾ കർശ്ശന പരിശോധന ഉണ്ടാകും.

മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കുന്നില്ല എന്ന് ശ്രദ്ധയിൽ പെട്ടാൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പിഴയും നിയമ നടപടിയും ഉണ്ടാകും.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ചട്ടങ്ങൾ നിരന്തരം ലംഘിക്കുന്ന സ്ഥലങ്ങൾ അടച്ചു പൂട്ടാൻ ബി.ബി.എം.പി.സോണൽ ഓഫീസർമാർക്ക് അധികാരമുണ്ട് എന്ന് ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts