നഗരത്തിലെ അകെ പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിട്ടും ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലോ?

Covid Karnataka

ബെംഗളൂരുഘട്ടം ഘട്ടമായി അൺലോക്ക് നടപടികൾ സ്വീകരിക്കാൻ വേണ്ട അഞ്ച് ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലേക്ക്   (ടിപിആർ) ബെംഗളൂരു നഗര ജില്ല ഔദ്യോഗികമായി എത്തിയിട്ടുണ്ട് എങ്കിലും നഗരത്തിലെ ചില സോണുകളിൽ ഇപ്പോഴും കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബോമ്മനഹള്ളി, മഹാദേവപുര, ആർ ആർ നഗർ, ഈസ്റ്റ് എന്നീ നാല് സോണുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമോ അതിൽ കൂടുതലോ ആണെന്ന് ബൃഹത്‌  ബെംഗളൂരു മഹാനഗര പാലികെയുടെ (ബിബിഎംപി)  കോവിഡ് വാർ റൂമിൽ നിന്ന് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ മറ്റ് സോണുകളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുകളുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ സോണുകളിൽ നിരീക്ഷണരീതികൾ കൂടുതൽ കാര്യക്ഷമമാണ് എന്നാണ്  ഉയർന്ന നിരക്കുകൾ സൂചിപ്പിക്കുന്നത് എന്ന് വിദഗ്ദ്ധൻ അഭിപ്രായപ്പെട്ടു.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

മെയ് 29 മുതൽ ജൂൺ 7 വരെയുള്ള 10 ദിവസങ്ങളിൽ കോവിഡ്  വാർ റൂം പുറത്തു വിട്ട വിവരങ്ങൾ പ്രകാരം ഈ മേഖലകളിലെ കേസുകളുടെ എണ്ണം നഗരത്തിലെ ഏറ്റവും ഉയർന്നതാണെന്ന് കാണിക്കുന്നു. നാല് സോണുകളിൽ ഒരെണ്ണം ഒഴികെ മറ്റെല്ലാവരും കൂടുതൽ ടെസ്റ്റുകൾ നടത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ബോമ്മനഹള്ളി സോണിൽ പ്രതിദിനം ഒരു വാർഡിൽ 747 ടെസ്റ്റുകൾ നടത്തുന്നുണ്ട്. 6.2 ശതമാനം ടിപിആർ ഉള്ള ബോമ്മനഹള്ളിയിൽ ദിവസേന ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മഹാദേവപുര സോണിൽ ഒരു വാർഡിൽ പ്രതിദിനം ശരാശരി 541 പരിശോധനകൾ നടക്കുന്നുണ്ടെന്ന് ഒരു മേഖലാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

എന്നാൽ 4 ശതമാനത്തിൽ താഴെ പോസിറ്റിവിറ്റി നിരക്ക് കാണിക്കുന്ന സൗത്ത് സോണിൽ കഴിഞ്ഞ 10 ദിവസങ്ങളിലായി ഒരു വാർഡിൽ പ്രതിദിനം 185 ടെസ്റ്റുകളാണ്  നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts