സ്വകാര്യ കോളേജിൽ 25 ഓളം മലയാളി നഴ്സിംഗ് വിദ്യാർത്ഥിനികളെ തടഞ്ഞു വച്ചതായി ആരോപണം.

ബെംഗളൂരു : തുമക്കുരുവിലെ ശ്രീവിദ്യാ കോളേജിൽ 25 ഓളം വരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികളെ തടഞ്ഞുവച്ചതായി ആരോപണം.

അതേ കോളേജിലെ വിദ്യാർത്ഥികൾ വീഡിയോയിലൂടെയാണ് മാനേജ്മെൻ്റിനെതിരെ ഈ ആരോപണമുന്നയിച്ചിരിക്കുന്നത്.

ബി.എസ് സി നഴ്സിംഗിന് പഠിക്കുന്ന 3 ,4 വർഷ വിദ്യാർത്ഥികളെയാണ് നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞു വച്ചിരിക്കുന്നത് എന്നാണ് അവർ ആരോപിക്കുന്നത്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

ഇതിൽ ചിലർക്ക് ചിക്കൻപോക്സും കോവിഡും ബാധിച്ചിട്ടുണ്ടായിരുന്നു എന്നും ഇവർ പറയുന്നു.

പല തവണ ലീവ് ചോദിച്ചപ്പോഴെല്ലാം യൂണിവേഴ്സിറ്റിയിലെ സർക്കുലർ പ്രകാരം ഇവരെ നാട്ടിലേക്ക് വിടാൻ കഴിയില്ല എന്ന് മാനേജ്മെൻ്റ് പറഞ്ഞതായി വിദ്യാർത്ഥിനികൾ വ്യക്തമാക്കുന്നു.

വീഡിയോ താഴെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts