വൃഷഭാവതി തടാകതീരത്ത് വൻ തീപിടുത്തം;വാഹനങ്ങൾ കത്തി നശിച്ചു.

ബെംഗളൂരു: വൃഷഭാവതി തടാകതീരത്തെ അനധികൃതമായി നിക്ഷേപിച്ചു വന്നിരുന്ന മാലിന്യകൂമ്പാരത്തിൽ ആണ് തീപിടിച്ചത്. ഇതിനടുത്തായി പാർക്കുചെയ്തിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.

ആർ ആർ നഗർ ചന്ന സാന്ദ്ര പ്രദേശവാസികൾ തടാകതീരത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യ നിക്ഷേപത്തെക്കുറിച്ച് ആവലാതികളുമായി നിരവധിതവണ അധികൃതരെ സമീപിച്ചിരുന്നു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

മാലിന്യങ്ങൾ വേർതിരിച്ചിരുന്ന ഷഡ്ഡിന് അകത്തു നിന്നാണ് തീ പിടിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.

തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ലെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നായിരിക്കാം തീ പിടിച്ചതെന്ന് അനുമാനിക്കുന്നു.

ആളപായമൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts