88500 പേർക്ക് തൊഴിലവസരം! പുതിയ വ്യാവസായിക മേഖലക്ക് കേന്ദ്രാനുമതി.

ബെംഗളൂരു : 88500 പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന തുമക്കുരു വ്യവസായ മേഖലക്ക് കേന്ദ്രം അനുമതി നൽകിയതായി വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടർ.

ചെന്നൈ- ബെംഗളൂരു വ്യാവസായിക ഇടനാഴികയുടെ ഭാഗമായ ഇവിടെ 1702 കോടി ചെലവിൽ 815 ഏക്കർ സ്ഥലത്താണ് വിഭാവനം ചെയ്യുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്

ആത്മ നിർഭർ ഭാരത് പദ്ധതിക്ക് സഹായമാകുന്നതിനൊപ്പം മെഷീൻ ടൂൾസ് നിർമ്മാണം, പ്രതിരോധം, എയറോ സ്പേസ്, ഓട്ടോ മൊബൈൽ, ഐ.ടി.ബി.ടി. എന്നീ രംഗങ്ങളിലെ വളർച്ചക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും ഈ വ്യവസായ മേഖല സഹായകമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts