പ്രായം വെറുമൊരു”അക്കം”മാത്രം: നൂറ്റിമൂന്നാം വയസ്സിൽ കോവിഡ് രോഗമുക്തി.

ബെംഗളൂരു: ഒമ്പത് ദിവസത്തെ ആശുപത്രി വാസത്തിനൊടുവിൽ കോവിഡ്-19 ൽ നിന്നും രോഗമുക്തി നേടിയ 103 വയസ്സുകാരൻ വെള്ളിയാഴ്ച ആശുപത്രിയിൽ നിന്നും വിടുതൽനേടി.

ഇതോടെ രോഗം മുക്തിനേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹം.

നേരിയ പനിയും ചെറിയതോതിലുള്ള ചുമയും ശ്വാസതടസ്സവും ആയി കഴിഞ്ഞ ഡിസംബർ 16ന് ആയിരുന്നു ഇദ്ദേഹത്തെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇദ്ദേഹത്തിന് അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ഡിസംബർ 10 നോട് അടുപ്പിച്ച് രോഗബാധ ഉണ്ടായെങ്കിലും പ്രായാധിക്യം മാനിച്ച് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് അടുത്ത ബന്ധു അറിയിച്ചു.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

പ്രായാധിക്യത്താലും ഓക്സിജൻ അനുപാതം കുറഞ്ഞെതിനാലും തീവ്രപരിചരണ വിഭാഗത്തിലേക്ക് ഉടൻതന്നെ മാറ്റിയെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ വളരെ വലിയ പുരോഗതിയാണ് ഇദ്ദേഹം കൈവരിച്ചതെന്ന് വൈദ്യ സംഘത്തിലെ പ്രധാനിയും നോഡൽ ഓഫീസറും ആയ ഡോക്ടർ സ്മിതാ സേഗു പറഞ്ഞു.

അദ്ദേഹത്തിന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നെങ്കിലും ചികിത്സയെ ബാധിച്ചില്ല എന്നും നൽകിയ ചികിത്സകളോട് വളരെ പെട്ടെന്നാണ് പ്രതികരിച്ചതെന്നും അടിയന്തര ചികിത്സാ വിഭാഗത്തിലെ ഡോക്ടർ അനൂപ് അമർനാഥ് അറിയിച്ചു.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

(കോവിഡ് 19 മാനദണ്ഡങ്ങൾ ബാധകമായതിനാൽ വ്യക്തി വിവരങ്ങൾ നൽകാൻ കഴിയില്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
[masterslider id="10"]

Related posts