6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ

ബെംഗളൂരു: രണ്ട് കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ. സംസ്ഥാനത്ത് പുത്തൂരിലാണ് ഇവർ പൊലീസ് പിടിയിലായത്.

കാസർകോട് പൈവളിഗെയിലെ മുഹമ്മദ് അർഷാദ്(26), മംഗൽപ്പാടിയിലെ റിയാസ്(27), ദക്ഷിണകന്നഡ പുത്തൂർ കബകയിലെ അബ്ദുൽജാബിർ(23),ബണ്ണൂരിലെ അബ്ദുൽ നസീർ(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  സ്വർണ്ണ പണയത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്; ബെംഗളൂരുവിൽ ജ്വല്ലറി ഉടമ ഒളിവിൽ

കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂർ, സുള്ള്യ മേഖലയിൽ 1.25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ് വിൽപ്പനക്കുകൊണ്ടുപോകുമ്പോഴാണ് സംഘം പിടിയിലായത് എന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts