അനൂപ് മുഹമ്മദ് ഉൾപ്പെട്ട ലഹരി കടത്ത് കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എൻ.സി.ബി.

ബെംഗളൂരുബെംഗളൂരു മയക്കുമരുന്ന് കേസിൽ ഒരാളെ കൂടി എന്‍സിബി അറസ്റ്റ് ചെയ്തു.

കർണാടക സ്വദേശി സുഹാസ് കൃഷ്ണ ഗൗഡയാണ് അറസ്റ്റിലായത്. ഇയാൾ മുഹമ്മദ് അനൂപിനൊപ്പം ലഹരി കടത്തിൽ പങ്കാളിയായെന്നാണ് എന്‍സിബിയുടെ കണ്ടെത്തൽ.

ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്ന് കണ്ടതായി സുഹാസ് മൊഴി നൽകിയെന്നാണ് ഇഡിയുടെ റിപ്പോർട്ട്.

അതേസമയം എന്‍ബിസി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന്  ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ഓൺലൈൻ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ മയക്കുമരുന്ന് കേസിൽ എന്‍സിബി ബിനീഷിനെ പ്രതിചേർത്തിട്ടില്ലെന്നാണ് വിവരം.

ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്‍റെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

നേരത്തെ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ലത്തീഫ് ഇന്ന് രാവിലെയാണ് ബെംഗളൂരു ഇഡി ഓഫീസിൽ ഹാജരായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്തുകൊണ്ട് സിംഗിൾ ആയി തുടരുന്നു? വ്യക്തിപരമായ ആ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്
[masterslider id="10"]

Related posts