ഇത്തവണ പടക്കങ്ങൾ പൊട്ടിച്ച് കണ്ണുകൾക്ക് പരിക്കേറ്റ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

ബെംഗളൂരു: പടക്കങ്ങൾ പൊട്ടിച്ച് കണ്ണുകൾക്ക് പരിക്കേറ്റ്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇത്തവണ ഉണ്ടായതെന്ന് കണ്ണാശുപത്രികൾ വെളിപ്പെടുത്തി.

നാരായണ നേത്രാലയയിൽ ആകെ നാല് പേരാണ് അഡ്മിറ്റായത്. നഗരത്തിലെ പല ആശുപത്രികളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ കുട്ടികളാണു കണ്ണിനു പരിക്കുമായി ചികിത്സയ്ക്കെത്തുന്നവരിൽ അധികവും.

പടക്കങ്ങൾ പൊട്ടിക്കുമ്പോൾ കണ്ണിനു പരിക്കേൽക്കുന്ന സംഭവം മുന്നിൽക്കണ്ട് മിന്റോ കണ്ണാശുപത്രിയിൽ പ്രത്യേക സൗകര്യം സർക്കാർ ഒരുക്കിയിരുന്നു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

മുപ്പതോളം കേസുകൾ ആണ് ഇവിടെ എല്ലാ വർഷവും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ആകെ മൂന്ന് പേരാണ് മിന്റോ കണ്ണാശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലസ്ഥലങ്ങളിലും ഇതു പാലിക്കപ്പെടുന്നില്ല എന്നും ആരോപണം ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts