മഹാരാഷ്ട്രയുടേയും തമിഴ്നാടിൻ്റേയും വാഗ്ദാനങ്ങൾ മറികടന്ന് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ ഗവേഷണ സ്ഥാപനം വരുന്നു നമ്മ ബെംഗളൂരുവിൽ.

ബെംഗളൂരു: സ്വന്തം നാട്ടിലെ അഭ്യസ്തവിദ്യരും അല്ലാത്തവരുമായ ആളുകൾക്ക് ജോലി നൽകാൻ പുതിയ കമ്പനികളെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവരാൻ ഓരേ സംസ്ഥാനങ്ങളും മൽസരിച്ചു കൊണ്ടിരിക്കുകയാണ്.

അമേരിക്കൻ കാർ നിർമ്മാതാക്കളായ ടെസ്ല ഇന്ത്യയിൽ ഗവേഷണ വിഭാഗം തുടങ്ങാൻ തീരുമാനിച്ചതിന് ശേഷം തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക സർക്കാറുകളുമായി ചർച്ച തുടരുകയായിരുന്നു.

  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ

എന്നാൽ ഏറ്റവും പുതിയ വിവരം അവരുടെ ഗവേഷണ സ്ഥാപനം നഗരത്തിൽ തുടങ്ങാൻ പോകുന്നു എന്നതാണ്.

ഇത് സംബന്ധിച്ച ചർച്ചകൾ പുർത്തിയായതായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായൺ അറിയിച്ചു.

ഭൂമി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ വാഗ്ദാനം ചെയ്തതിനാൽ കമ്പനി സി.ഇ.ഒ ഇലോൻ മസ്ക് അനുകൂല തീരുമാനം എടുത്തതായി മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts