സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ഉപദ്രവം; ഇൻസ്പെക്ടറുൾപ്പടെ 4 പോലീസുകാർക്കെതിരേ കേസ്

ബെംഗളൂരു: കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉപദ്രവിച്ചെന്ന പരാതിയിൽ വിജയനഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർക്കും മറ്റ് മൂന്നു പോലീസുകാർക്കുമെതിരേ കേസ്. കോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് കേസെടുത്തിരിക്കുന്നത്.

വഞ്ചനക്കുറ്റത്തിന് അറസ്റ്റിലായ വിജയനഗർ സ്വദേശിനിയായ 42-കാരിയാണ് പരാതി നൽകിയത്. പോലീസ് കസ്റ്റഡിയിൽ മർദിക്കുകയും അപമാനിക്കകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന്‌ ചൂണ്ടിക്കാട്ടി സ്ത്രീ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.

  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്

തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കേസെടുക്കാൻ കോടതി ഉത്തരവിട്ടതിനെത്തുടർന്ന് ഇൻസ്പെക്ടർ ഭരത്, സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ലിംഗരാജു, വനിതാ എസ്.ഐ. അക്ഷത എന്നിവർക്കെതിരേയാണ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  80,000 രൂപ വാങ്ങി നൽകുന്നത് പാറ്റയിട്ട ചോറ് കോഴിക്കറിയിൽ തൂവലും; മലയാളി നഴ്സിങ് വിദ്യാർത്ഥികളുടെ ദുരിതജീവിതം; നടുക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts