പാസ്സ്പോർട്ട് സംബന്ധമായ പരാതികൾ പരിഹരിക്കാൻ ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു

ബെംഗളൂരു: നഗരത്തിലെ ജാഗ്രത അവബോധ വാരത്തോടനുബന്ധിച്ച് ബെംഗളൂരു റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് പൊതുജനങ്ങൾക്കായി പാസ്സ്പോർട്ട്  സംബന്ധമായ പരാതികൾ പരിഹരിക്കാൻ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുന്നു.

ഒക്ടോബർ 29ന് രാവിലെ 11 മണി മുതൽ ഗൂഗിൾ മീറ്റ് മുഖേനയാണ് മീറ്റിംഗ് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ മുൻപേ തന്നെ നിർബന്ധമായും റജിസ്റ്റർ ചെയ്തിരിക്കണം.

  വിവാഹിതരുടെ ഡേറ്റിംഗ്: ഇന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്; സ്ത്രീ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

ഇതിനായി grievance.rpoblr@mea.gov.in എന്ന ഇമെയിലിലേക്ക് മീറ്റിംഗിൽ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചുകൊണ്ട് തങ്ങളുടെ പരാതിയുടെയോ സംശയങ്ങളുടെയോ ഉള്ളടക്കം സഹിതം അയച്ചുകൊടുക്കേണ്ടതാണ്.

ഈമെയിൽ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്. ഇതിന് മറുപടിയായി മീറ്റിംഗിൽ പങ്കെടുക്കാനുള്ള ലിങ്ക് ഒക്ടോബർ 29ന് രാവിലെ 10 മണിയോടെ അപേക്ഷകരുടെ ഈമെയിലിൽ ലഭിക്കും എന്ന് റീജിയണൽ പാസ്സ്പോർട്ട് ഓഫീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടിൽ പ്രസവം, പിന്നാലെ നരകയാതന; യുവതിയുടെ സ്വകാര്യഭാഗത്ത് ഗുരുതര അണുബാധ; ശരീരം പുഴുവരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത
[masterslider id="10"]

Related posts

Click Here to Follow Us