12 കോടി ആളുകൾക്ക് ജോലിനഷ്ടം, 15.5 ലക്ഷം കോടിയുടെ സാമ്പത്തിക ബാധ്യത, ജിഡിപിയിൽ 28% കുറവ്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി.

‘1) ജിഡിപിയിൽ 28% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

2) 12 കോടി ആളുകൾക്ക് ജോലി നഷ്ടമായി

3) 15.5 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്.

4) ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പ്രതിദിന മരണനിരക്ക് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.

എന്നാൽ കേന്ദ്രസർക്കാരിനും മാധ്യമങ്ങൾക്കും എല്ലാം നല്ലതാണ്’ തുടങ്ങിയ വിമർശനങ്ങളാണ് സർക്കാറിനെതിരെ രാഹുൽ ഉന്നയിച്ചത്.

കോവിഡിനെതിരെയുള്ള പോരാട്ടത്തിന് വേണ്ടിയുള്ള മികച്ച ആസൂത്രണത്തിലൂടെ ഇന്ത്യ ജി.ഡി.പി. കുറവിന്റേയും ജോലിനഷ്ടത്തിന്റേയും സാമ്പത്തിക ബാധ്യതകളുടേയും കൂടിയ കോവിഡ് മരണനിരക്കിന്റേയും അഗാധമായ കുഴിയിലേക്ക് വീണിരിക്കുന്നു എന്നും രാഹുൽ വിമർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts