നഷ്ടപരിഹാര തുക ഈടാക്കുന്നതിനായി കമ്മീഷനെ നിയമിച്ച് ഹൈക്കോടതി

ബെംഗളൂരു: നഗരത്തിൽ ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി പ്രതികളിൽ നിന്ന് തന്നെ നഷ്ടപരിഹാര തുക  ഈടാക്കുന്നതിനായി ഏകാംഗ കമ്മീഷനെ നിയമിച്ച് ഹൈക്കോടതി.

മുൻ ഹൈക്കോടതി ജഡ്‍ജി എച് എസ് കെംപണ്ണയെയാണ് നിയമിച്ചത്. അക്രമത്തിൽ പൊതു – സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ്  കണക്കാക്കുക.

  രജനി 'ഫാക്ടർ' വില്ലനായി; തമിഴ്‌നാട്ടിൽ ബിജെപി-വിജയ് സഖ്യം തുലാസിൽ

നിലവിൽ ബെംഗളൂരു അർബൻ ഡെപ്യുട്ടി കമ്മീഷണറും സെൻട്രൽ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്.

25 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ അക്രമത്തിനാണ്  ആഗസ്റ്റ് 11 ന്  ബെംഗളൂരു നഗരം സാക്ഷിയായത്. അക്രമങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 68 എഫ്ഐആറു കളിലായി 380 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉത്തരകൊറിയയിൽ പുതിയ പടയൊരുക്കം; ആയുധ ഫാക്ടറിയിൽ വെടിയുതിർത്ത് കിമ്മ്; പിതാവിനൊപ്പം ലക്ഷ്യം പിഴയ്ക്കാതെ മകളും;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us