ബെംഗളൂരു പോലീസിന്റെപേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്; പിന്തുടർന്നത് 21,000 പേർ!

ബെംഗളൂരു: ബെംഗളൂരു പോലീസിന്റെപേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ് നിർമിച്ച മല്ലേശ്വരം സ്വദേശിയായ പങ്കജ് കുമാർ(40) സൈബർ ക്രൈം പോലീസിന്റെ പിടിയിൽ.

കഴിഞ്ഞഡിസംബറിലാണ് പോലീസിന്റെ പേരിലുള്ള വ്യാജ പ്രൊഫൈൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു വർഷത്തോളമായി സജീവമായ ഈ പേജ് 21,000 പേരാണ് പിന്തുടർന്നിരുന്നത്.

പങ്കജ്കുമാർ നേരിട്ട് ഒരു പോസ്റ്റുകളും പേജിൽ ചെയ്തിട്ടില്ലെങ്കിലും പിന്തുടർന്നിരുന്നർ വിദ്വേഷപോസ്റ്റുകൾ ഉൾപ്പെടെ പേജിൽ ടാഗ് ചെയ്തിരുന്നു. എന്നാൽ ഇതുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരുകയാണ്.

  ബെംഗളൂരുവിൽ അനന്തരവന്റെയും സംഘത്തിന്റെയും കുത്തേറ്റ വീട്ടമ്മ മരിച്ചു; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഐ.ടി. ആക്റ്റിലെ വിവിധ വകുപ്പുകളാണ് പങ്കജ്കുമാറിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 20 വർഷംമുമ്പ് ബെംഗളൂരു പോലീസിന്‌ നടപ്പാക്കിയ കമ്യൂണിറ്റി പോലീസിങ്ങ് പദ്ധതിയിൽ പങ്കജ്കുമാർ വൊളന്റിയറായി പങ്കെടുത്തിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയൽ കാർഡ് ഇയാളുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഉന്നതവിദ്യാഭ്യാസമുള്ള ഇയാൾ നഗരത്തിൽ സ്വന്തമായി ബിസിനസ് ചെയ്തുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം നല്ല ഉദ്ദേശ്യത്തോടെയാണ് പേജ് തുടങ്ങിയതെന്നും പൊതുജനങ്ങളിൽ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് ലക്ഷ്യമിട്ടതെന്നും ഇയാൾ പോലീസിന് മൊഴിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹം കഴിഞ്ഞും 'ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും' ആസ്ഥാനമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വര്‍ണവിലയില്‍ വൻ ഇടിവ്
[masterslider id="10"]

Related posts

Click Here to Follow Us