കുട്ടികളുടെ പോൺ വീഡിയോകൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചു ; യുവാവ് അറസ്റ്റിൽ.

ബെംഗളൂരു: ചൈൽഡ് പോൺ വീഡിയോ ഫേസ്ബുക്കിലൂട പങ്കുവെച്ചതിന് 28 കാരനായ യുവാവിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് ഓഫ് പോലീസ് അറെസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചു.

കുട്ടികളുടെ ലൈംഗിക വീഡിയോ ഫേസ്ബുക് അക്കൗണ്ടിലൂടെ 2019 മാർച്ചിൽ പങ്കുവെച്ചതിനാണു മഞ്ജുനാഥിനെ അറസ്റ്റ് ചെയ്തതതെന്നു സെൻട്രൽ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് കുൽദീപ് ജെയിൻ അറിയിച്ചു.

  ബെംഗളൂരുവിൽ എൽപിജി ക്ഷാമം രൂക്ഷം; ഗ്യാസ് സ്റ്റേഷനുകളിൽ കിലോമീറ്ററുകളോളം ക്യൂ, നഗരം ഗതാഗതക്കുരുക്കിൽ

ഇൻഫൊർമേഷൻ ടെക്നോളോജി ആക്ട് 66 ഉം 67 ഉം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചാമരാജ് പേട്ട് നിവാസിയാണ് അറസ്റ്റിലായ മഞ്ജുനാഥ് 

3 കളവ് കേസുകൾ അടക്കം ആറ് കേസുകളിൽ പ്രതിയാണ് ഇയാൾ.

2019 ലാണ് ഇയാൾ ഇപ്പോഴത്തെ കേസിനു ആസ്പദമായ വീഡിയോ ഫേസ്ബുക്കിൽ ചേർത്തത് എന്നും ഓഫീസർ അറിയിച്ചു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us