കര്‍ണാടകയില്‍ സര്‍ക്കാര്‍-സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു.

ബെംഗളൂരു : കോവിഡ് പരിശോധനയുടെ നിരക്കു സര്‍ക്കാര്‍-സ്വകാര്യ ലാബുകളില്‍ കുറച്ചു.

സര്‍ക്കാര്‍ ലാബുകളില്‍ 2250 ല്‍ നിന്ന് 2000 ആയും,സ്വകാര്യ ലാബുകളില്‍ 4500 ല്‍ നിന്ന് 3000 രൂപയുമായാണ് നിരക്ക് കുറച്ചത്.

“ഇപ്പോള്‍ ആവശ്യാനുസരണം പരിശോധന കിറ്റുകള്‍ ലഭ്യമാണ്,അതിന്റെ വിലയും കുറഞ്ഞിട്ടുണ്ട്,അതുകൊണ്ടാണ് ഞങ്ങള്‍ പരിശോധനയുടെ നിരക്കും കുറക്കുന്നത്”സംസ്ഥാന കോവിഡ് ടാസ്ക് ഫോഴ്സിലെ അംഗമായ മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി ഡോ : കെ.സുധാകര്‍ അറിയിച്ചു.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

മാത്രമല്ല കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നായ “remdesivir” എല്ലാ സ്വകാര്യ ആശുപത്രികളും നിര്‍ബന്ധമായും കര്‍ണാടക സര്‍ക്കാര്‍ സ്ഥാപനമായ കര്‍ണാടക സ്റ്റേറ്റ് ഡ്രഗ് ലോജിസ്റ്റിക് ആന്‍ഡ്‌ വെയർ ഹൗസില്‍ നിന്ന് തന്നെ വാങ്ങണമെന്നും ആരോഗ്യമന്ത്രി ബി ശ്രീരാമുലുവിന്റെ നേതൃത്വത്തില്‍ ഉള്ള ടാസ്ക്  ഫോഴ്സ് തീരുമാനമെടുത്തു.

4000 രൂപയോളം വരുന്ന ഈ മരുന്ന് കരിഞ്ചന്തയില്‍ 45000 രൂപയ്ക്കു വരെ വില്‍ക്കുന്നതായി ഉള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇങ്ങനെ ഒരു തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
[masterslider id="10"]

Related posts