പരപ്പന ജയിലിലെ വനിതാ തടവുകാരിയുൾപ്പെടെ 30 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെം​ഗളുരു; പരപ്പന ജയിലിൽ കോവിഡ്, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ 30 തടവുകാർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ ഒരു വനിതാ തടവുകാരിയും ഉൾപ്പെടും. അതേസമയം ഭയക്കേണ്ട സാഹചര്യമില്ലെന്നാണ് ജയിലധികൃതർ പറയുന്നത്.

നിലവിൽ ഇവരെ മുഴുവൻ പ്രത്യേകം സെല്ലുകളിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മറ്റു തടവുകാർക്ക് ഇവരിൽനിന്ന് രോഗം പകരാനുള്ള സാധ്യതകളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

രോ​ഗം സ്ഥിരീകരിച്ച വനിതാ തടവുകാരിയെ തനിസാന്ദ്ര മെയിന്റോഡിലെ കോവിഡ് കെയർ സെന്ററിലും 29 പുരുഷ തടവുകാരെ ഹജ്ജ് ഹൗസിലെ കോവിഡ് കെയർ സെന്ററിലും പ്രവേശിപ്പിച്ചു. ജൂലായ് രണ്ടിന് 20 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അതീവ സുരക്ഷയാണ് ജയിലധികൃതർ പാലിക്കുന്നത്. 5000-ത്തോളം തടവുകാരനാണ് ജയിലിലുള്ളത്.

കൂടാതെ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ ഒമ്പത് പോലീസുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മല്ലേശ്വരം, വ്യാളിക്കാവൽ, സദാശിവ നഗർ, ബെല്ലന്ദൂർ, ശ്രീരാംപുര തുടങ്ങിയ സ്റ്റേഷനുകളിലെ പോലീസുകാരാണിവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts