വിടാതെ കോവിഡ് ; ബെം​ഗളുരുവിൽ ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ്‌ ഓഫീസുകൾ

ബെം​ഗളുരു ; കോവിഡ് നിരക്കുകൾ ഉയരുന്നു, ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ അടച്ചത് നഗരത്തിലെ അഞ്ചു പോസ്റ്റ്‌ ഓഫീസുകൾ. വിവിധ പോസ്റ്റ്‌ ഓഫീസുകളിലായി 6 ജീവനക്കാർക്കാണ് രോ​ഗം സ്ഥിതീകരിച്ചത്.

ബെം​ഗളുരു എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലെ ഹെഡ് പോസ്റ്റ് ഓഫീസ്, ജയനഗർ പോസ്റ്റ് ഓഫീസ്, ആർ.ടി. നഗർ പോസ്റ്റ് ഓഫീസ്, സിറ്റി റെയിൽവേ സ്റ്റേഷനിലെ റെയിൽവേ മെയിൽ സർവീസ്,എം.സ്. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസ് എന്നിവയാണ് അടച്ചത്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഇതിൽ തന്നെ ഏറ്റവും കൂടുതൽ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് എച്ച്.എ.എൽ. സെക്കൻഡ് സ്റ്റേജിലാണ്, മൂന്നു ജീവനക്കാർക്ക്‌. എം.എസ്. ബിൽഡിങ് പോസ്റ്റ് ഓഫീസ് ഒഴികെയുള്ള മറ്റ് പോസ്റ്റ് ഓഫീസുകളിൽ ഓരോ ജീവനക്കാർക്കാണ് കോവിഡ് ബാധിച്ചത്. എം.എസ്. ബിൽഡിങ് പോസ്റ്റ് ഓഫീസ് അടച്ചിട്ടത് കോവിഡ് രോഗി ഇവിടെയെത്തിയതിനെത്തുടർന്നാണ്.

കൂടാതെ പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടേണ്ടിവന്നതോടെ പലയിടങ്ങളിലും പാഴ്സലുകളും ഒദ്യോഗിക കത്തുകളുമെത്തിക്കുന്നതിൽ പ്രതിസന്ധി നേരിട്ടിരുന്നു. ദിനംപ്രതി ഓട്ടേറെപാഴ്സലുകളും കത്തുകളും കൈകാര്യം ചെയ്യുന്ന എച്ച്.എ.എല്ലിലെയും റെയിൽവേ സ്റ്റേഷനിലെയും പോസ്റ്റ് ഓഫീസുകൾ അടച്ചിട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts