കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാകില്ല; പകരം കോറമം​ഗല ഇൻഡോർ സ്റ്റേഡിയം.

ബെം​ഗളുരു; ന​​ഗരത്തിലെ കണ്ഠീരവ ഇൻഡോർ സ്റ്റേഡിയം കോവിഡ് കെയർ കേന്ദ്രമാക്കാനുള്ള ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) തീരുമാനം അവസാന നിമിഷം മാറ്റി. ഇതിനുപകരം കോറമം​ഗല ഇൻഡോർ സ്റ്റേഡിയമാണ് കോവിഡ് കെയർ കേന്ദ്രമാക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ നൂറുകണക്കിന് കിടക്കകൾ കണ്ഠീരവ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്നെങ്കിലും വൈകിട്ടോടെ ഇവ കോറമംഗല സ്റ്റേഡിയത്തിലേക്കു മാറ്റി. കണ്ഠീരവ സ്റ്റേഡിയം തത്കാലത്തേക്ക് കോവിഡ് കെയർ കേന്ദ്രമാക്കരുതെന്ന് നിയമനിർമാണ കൗൺസിൽ അംഗത്തിന്റെ അപേക്ഷ ലഭിച്ചുവെന്ന് ബി.ബി.എം.പി. കമ്മിഷണർ ബി.എച്ച് അനിൽകുമാർ പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിൽ കായിക പരിപാടികൾ നടത്തേണ്ടതിനാലാണ് ഇവിടെ നിന്നു മാറ്റണണെന്ന് അപേക്ഷ ലഭിച്ചത്. കോറമംഗല സ്റ്റേഡിയം സർക്കാരിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നെന്നും വ്യക്തമാക്കി.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

എന്നാൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആവശ്യത്തിന് വാഷ്‌റൂം സൗകര്യങ്ങളില്ലാത്തതും കാരണമായെന്നാണ് സൂചന. നഗരത്തിൽ ആശുപത്രികളിലേതിനു പുറമേ നാലായിരത്തോളം കിടക്കകൾ ഒരുക്കാനുള്ള ശ്രമത്തിലാണെന്ന് ബി.ബി.എം.പി. ജോയന്റ് കമ്മിഷണർ സർഫറാസ് ഖാൻ ,വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
[masterslider id="10"]

Related posts