പഞ്ചാബിലും കേജ്രിവാള്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി;ആപ്പിന് പഞ്ചാബികളെ വിശ്വാസമില്ലേ എന്ന് അകാലിദള്‍

ന്യൂഡല്‍ഹി : പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ആം ആദ്മി തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആപ്പിന്റെ പ്രമുഖ നേതാവുമായ മനീഷ് സിസോദിയ ആണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. മൊഹാലിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് സിസോദിയ ഇക്കാര്യം വ്യക്തമാക്കിയത്.

അരവിന്ദ് കേജ്‌രിവാള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാകാന്‍ പോവുകയാണെന്ന് അദ്ദേഹം പ്രസംഗിച്ചു. ആം ആദ്മിയെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

അതേസമയം കേജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ വോട്ടു ചോദിക്കുന്ന ആപ്പിന് പഞ്ചാബികളില്‍ വിശ്വാസമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അകാലിദളിന്റെ മുതിര്‍ന്ന നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ പറഞ്ഞു. ഫെബ്രുവരി 14നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. മാര്‍ച്ച് 11ന് വോട്ടെണ്ണല്‍ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts