രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 250 കടന്നു;ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല.

ബെംഗളൂരു: ഇന്നലെ വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം കര്‍ണാടകയില്‍ പുതിയതായി 24 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

ആകെ രോഗബാധിതരുടെ എണ്ണം 589 ആയി,ഇതുവരെ 22 പേര്‍ മരിച്ചു,251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു,316 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ബെംഗളൂരുവില്‍ പുതിയ കേസുകള്‍ ഇല്ല.

മണ്ഡ്യ(8),ബെലഗാവി (3),ദക്ഷിണ കന്നഡ (2),വിജയപുര (1),ദാവനഗരെ (6),കലബുരഗി (2) ധാര്‍ വട് (1),ചിക്ക ബാല്ലപ്പുര (1) എന്നിങ്ങനെ യാണ് പുതിയ കേസുകള്‍.

  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന

ബെംഗളൂരു നഗര ജില്ലയില്‍ ഇതുവരെ ഉള്ള അകെ രോഗികളുടെ എണ്ണം 141 ആണ് ഇതില്‍ 69 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു 5 പേര്‍ മരിച്ചു,66 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു.

ബെംഗളൂരു ഗ്രാമജില്ലയില്‍ ആകെ കേസുകള്‍ 12 ആയിരുന്നു ,ഇതില്‍ എല്ലാവരും ആശുപത്രി വിട്ടു.

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

http://bangalorevartha.in/covid-19

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts