പാദരായണപുരയിൽ ആരോഗ്യ പ്രവർത്തകരെ ക്രൂരമായി അക്രമിച്ച കേസിൽ 119 പേർ അറസ്റ്റിൽ;5 കേസുകൾ റെജിസ്റ്റർ ചെയ്തു.

ബെംഗളുരു: പാദരായനപുരയിൽ ബിബിഎംപി ഉദ്യോഗസ്ഥരെയും
ആശ പ്രവർത്തകരെയും പൊലീസിനെയും ക്രൂരമായി ആക്രമിച്ച കേസിൽ അറസ്റ്റിലായവരുടെ എണ്ണം 119ആയി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ 59 പേർക്കു പുറമേ ഇന്നലെ 60 പേരെ കൂടി അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.

ജുഡീഷ്യൽ കസ്റ്റഡിയിലേക്കു റിമാൻഡ് ചെയ്ത ഇവരെ രാമനഗര ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഇവിടെ നിന്നുള്ള 177 തടവുകാരെ ബെംഗളുരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റിയാണ് ക്വാറന്റീൻ സൗകര്യം ഒരുക്കിയത്.

5 കേസുകളാണ് ഇവർക്കെതിരെ റജിസ്റ്റർ ചെയത്.

11 കോവിഡ് രോഗികളുള്ള ഹോട്ട് സ്പോർട്ട് വാർഡായ പാദരായനപുരയിൽ, ഇവരുമായി ക്വാറന്റീൻ സമ്പർക്കമാക്കിത്തിലുള്ളവരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ അധികൃതർ എത്തിയപ്പോഴാണ് പ്രദേശവാസികളിൽ ചിലർ തടഞ്ഞത്.

തുടർന്ന് വൻ സംഘർഷം അരങ്ങേറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts