സിനിമാ കഥയെ വെല്ലുന്ന നാടകീയത്! 30 വർഷം മുൻപ് നാടുവിട്ട് പോയി ബോധം നഷ്ടപ്പെട്ട യുവാവ് തിരിച്ചെത്തിയത് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ.

ബെംഗളൂരു: 30വർഷം മുൻപു കാണാതായ വിരൂപാക്ഷ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ചിത്രദുർഗ ഹംപനൂരിലെ വീട്ടിൽ തിരിച്ചെത്തി.

ഹൈദരാബാദിൽ അപകടത്തിൽപെട്ട് ഓർമ നശിച്ചതോടെയാണ് വിരൂപാക്ഷ വീട്ടിലേക്കുള്ള വഴി മറന്നത്.
അപകടത്തിനു കാരണക്കാരനായ ലോറി
ഡ്രൈവർ മകളെ വിരൂപാക്ഷയ്ക്ക് വിവാഹം കഴിച്ചു കൊടുത്തതോടെ ഹൈദരാബാദിലായി പിന്നീടുള്ള താമസം.

  ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ

ജോലിയുമായി ബന്ധപ്പെട്ട്ഗൂഗിൾ മാപ്പിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് അടുത്തിടെ ഹംപന്നൂർ ശ്രദ്ധയിൽപെട്ടത്.

ഇവിടുത്തെ ചില ക്ഷേത്രങ്ങളുടെ പേരുകൾ ഓർമ തിരിച്ചു പിടിക്കാൻ സഹായിച്ചു.

തുടർന്ന് ഭാര്യയുമായിസംസാരിച്ച് ഇവരുടെ സഹായത്തോടെയാണ് തിരിച്ചെത്തിയത്.

30 വർഷത്തിനു ശേഷം വിരൂപാക്ഷയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഹംപന്നൂരിലെ വീട്ടുകാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡ്; എക്സാലോജിക് കേസിൽ ബെം​ഗളൂരുവിലേക്കും അടക്കം 12 ഇടത്ത് പരിശോധന വ്യാപിപ്പിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts