എല്ലാവരും സ്വകാര്യ ബസുകളിൽ ടിക്കറ്റുകൾ ഉറപ്പിച്ചതിന് ശേഷം സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ.

ബെംഗളൂരു : ക്രിസ്തുമസിന് നാട്ടിലേക്ക് തിരക്ക് വർദ്ധിച്ചപ്പോൾ നഗരത്തിലെ മലയാളികൾ ആഗ്രഹിച്ചതാണ് ഒരു സ്പെഷൽ ട്രെയിൻ, എന്നാൽ എല്ലാ പ്രാവശ്യത്തെയും പോലെ അത് അവഗണിച്ച റെയിൽവേ, ക്രിസ്തുമസിന് ശേഷം ആളുകൾക്ക് അത്ര ഉപകാരമല്ലാത്ത ദിവസം എറണാകുളത്തേക്ക് സ്പെഷൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

28ന് എറണാകുളത്തേക്കും മടക്ക സർവീസ് 29ന് തിരിച്ചും പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ പശ്ചിമ റെയിൽവേ.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

ബെംഗളൂരു-എറണാകുളം സ്പെഷ്യൽ ( 06547) ശനിയാഴ്ച വൈകീട്ട് 6:45 കെഎസ്ആർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടും, കണ്ടോൺമെൻറ് 6:49, കെആർ പുരം 7:10, വൈറ്റ്ഫീൽഡ് 7:21, ബംഗാർപേട്ട് 8:03, കുപ്പം 8:35, ജോലാർപേട്ട്  9:25, സേലം 10:38, ഈറോഡ് 11:35,തിരുപ്പൂർ 12:48, കോയമ്പത്തൂർ പുലർച്ചെ 1:32, പാലക്കാട് 2:42 ,തൃശ്ശൂർ 4:07, ആലുവ 4:58, എറണാകുളം ടൗൺ 6:00 എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

മടക്ക ട്രെയിൻ കെആർ പുരം വരെയാണ് (06548) എറണാകുളം ടൗൺ (നോർത്ത് ) സ്റ്റേഷനിൽ നിന്നും ഞായർ രാത്രി ഏഴിന് പുറപ്പെടും ആലുവ 7:18, തൃശ്ശൂർ 8:07, പാലക്കാട് 9:32, കോയമ്പത്തൂർ 11:12, തിരുപ്പൂർ 12:05, ഈറോഡ് 12:50, സേലം 1: 50, ജോലാർപേട്ട്  പുലർച്ചെ നാലുമണി, കുപ്പം 04:36, ബംഗാർപേട്ട്  5:13 വൈറ്റ്ഫീൽഡ് 6:08, കെ.ആർ.പുരം 6:50 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തുന്ന സമയം.


റിസർവേഷൻ ഉടൻ ആരംഭിക്കും 10 സ്ലീപ്പർ, മൂന്ന് തേഡ് എ സി, 2 സെക്കൻഡ് എസി രണ്ട് ലഗേജ് ജനറേറ്റർ കമ്പാർട്ട്മെന്റ് രണ്ട് ജനറൽ കമ്പാർട്ട്മെൻറ് ഉൾപ്പെടെ 19 എൽ .എച്ച്.ബി.കോച്ചുകളാണ് ഉണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts