ചുണ്ടില്‍ സിഗരറ്റുമായി കിടിലൻ ലുക്കിൽ നസ്രിയ!!

വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ‘ട്രാന്‍സി’ന്‍റെ മറ്റൊരു പോസ്റ്റര്‍ കൂടി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍.

മുന്‍പ് പുറത്തുവന്ന ഓടുന്ന, ചാടുന്ന, നൃത്തം ചെയ്യുന്ന ഫഹദിന്‍റെ വിവിധ ഭാവങ്ങളുമായുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നതാണ്. എന്നാല്‍  ഏറ്റവും ഒടുവില്‍ പുറത്തുവിട്ട പോസ്റ്ററിലെ നസ്രിയയുടെ കിടിലൻ ലുക്ക് സിനിമാപ്രേമികള്‍ ഹൃദയത്തിലേറ്റിയിരിയ്ക്കുകയാണ്.

ട്രാന്‍സിന്‍റെ മൂന്നാമത്തെ പോസ്റ്ററാണിത്. മറ്റ് പോസ്റ്ററുകളിലെല്ലാം നിറഞ്ഞുനിന്നിരുന്നത് ഫഹദ് ആയിരുന്നെങ്കില്‍ ഇത്തവണ അതില്‍നിന്ന് വ്യത്യസ്തമായി നസ്രിയയാണ് പോസ്റ്ററിലെ താരം. നസ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള ഈ പോസ്റ്ററും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ‘ട്രാന്‍സി’ന്‍റെ നീണ്ട കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ‘കൂടെ’ എന്ന സിനിമയ്ക്ക് ശേഷം നസ്രിയ വീണ്ടുമെത്തുന്ന ചിത്രമാണ് ‘ട്രാൻസ്’.

നടൻ ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് മാറി നിന്ന നസ്രിയ നാല് വര്‍ഷത്തിന് ശേഷം ‘കൂടെ’ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്.

ബാംഗ്ലൂര്‍ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. അന്‍വര്‍ റഷീദാണ് ‘ട്രാന്‍സി’ന്‍റെ സംവിധാനം നിര്‍വ്വാഹിക്കുന്നത്. ഏഴു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ‘ട്രാന്‍സ്’ എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

2017-ല്‍ ചിത്രീകരണം ആരംഭിച്ച ‘ട്രാന്‍സ്’ രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി, ആംസ്റ്റര്‍ഡാം തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ഛായാഗ്രഹണം അമൽ നീരദും ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വ്വഹിക്കുന്നത്. ഗൗതം മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സൗബിന്‍ സാഹിര്‍, വിനായകന്‍, ജോജു ജോര്‍ജ്, ധര്‍മ്മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വം, അര്‍ജുന്‍ അശോകന്‍ തുടങ്ങ നിരവധി താരങ്ങള്‍ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us