ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അടിയും തുടങ്ങി ! തന്റെ സർക്കാർ വീഴാൻ കാരണം സിദ്ധരാമയ്യയെന്ന് കുമാരസ്വാമി;തത്തയെന്ന് കരുതി കഴുകനുമായാണ് കൈകോർത്തതെന്ന് തിരിച്ചടിച്ച് സിദ്ധരാമയ്യ.

ബെംഗളൂരു : ഉപതെരഞ്ഞെടുപ്പിൽ സഖ്യം നിലനിർത്തുന്നില്ലെന്ന് ഉറപ്പായതോടെ പരസ്പരം ഏറ്റുമുട്ടി ജെഡിഎസ് കോൺഗ്രസ് നേതാക്കൾ.

ജെഡിഎസ് പ്രതിനിധിയെ മുഖ്യമന്ത്രി ആക്കിയത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ് എന്ന് സിദ്ധരാമയ്യ ഈ തീരുമാനം അംഗീകരിക്കാനായില്ല ഇതാണ് സർക്കാർ വീഴാൻ കാരണം എന്ന് കുമാരസ്വാമി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരു നിമിഷം പോലും സർക്കാർ തുടരാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് എംഎൽഎമാരോട് സിദ്ധരാമയ്യ പറഞ്ഞിരുന്നതായും കുമാരസ്വാമി ചന്ന പട്ടണയിൽ നടന്ന ഒരു പൊതുയോഗത്തിൽ ആരോപിച്ചിരുന്നു.

  ബെംഗളൂരുവിലെ ഗവേഷണ അധിഷ്ഠിത വിദ്യാഭ്യാസ മാതൃകയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തത്തയാണെന്ന് കരുതി കഴുകനുമായാണ് കൈകോർത്തതെന്ന് ജെഡിഎസു മായുള്ള സഖ്യത്തെ പരോക്ഷമായി സൂചിപ്പിച്ച് സിദ്ധരാമയ്യ മറുപടി നൽകി.

ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി കാരണം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പ്രാദേശിക കോൺഗ്രസ് നേതൃത്വം ആണെന്ന് കുമാരസ്വാമി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

അതിനു മറുപടിയായി കുമാരസ്വാമി ഒരിക്കലും ബോധത്തോടെ സംസാരിക്കാറില്ല സിദ്ധരാമയ്യ പറഞ്ഞു .ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ബിജെപിക്ക് മറിച്ചു കൊടുക്കാൻ കുമാരസ്വാമി ആവശ്യപ്പെട്ടതായി മുതിർന്ന ജെഡി എസ് നേതാവ് ജി.ടി.ദേവഗൗഡ മുൻപ്ആരോപിച്ചിരുന്നു.

  സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു

ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ കുമാരസ്വാമി നാടകം കളിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.

പരസ്പരം ശത്രുതയിലാണെന്ന് കാണിച്ച് ബി.ജെ.പിക്ക് ലഭിക്കാവുന്ന വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമമാണിതെന്നാണ് മറ്റൊരു രാഷ്ട്രീയ നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us