സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തിയാല്‍ അതിക്രമമായി കണക്കാക്കാം

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി കാണിച്ചാല്‍ അതിക്രമമായി കണക്കാക്കാമെന്ന് ഡല്‍ഹി കോടതി. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ വാദം കേള്‍ക്കവെയാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജഡ്ജി വസുന്ധര ആസാദ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഭര്‍തൃസഹോദരന്‍ തനിക്കു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ച് യുവതി ഡല്‍ഹി പൊലീസില്‍ 2014 ല്‍ പരാതി നല്‍കിയിരുന്നു.

അതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ ഐപിസി 509, 323 വകുപ്പുകള്‍ ചുമത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. ഇയാള്‍ക്കെതിരെ ഈ വകുപ്പുകള്‍ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ യുവതിയുടെ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്വത്തുതര്‍ക്കത്തിന്‍റെ ഭാഗമായാണ് ഈ കള്ള പരാതിയെന്നുമാണ് പ്രതിയുടെ വാദം. എന്തായാലും കേസില്‍ വിധി ചൊവ്വാഴ്ചയാണ് പറയുന്നത്. പരമാവധി മൂന്നുവര്‍ഷം തടവും പിഴയുമാണ് ഈ വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു സിൽക്കിനായി പുലർച്ചെ 4 മണിക്ക് ക്യൂവിൽ നിന്ന് യുവതി; 6 മണിക്കൂർ കാത്തിരിപ്പ്; സാരി ക്രേസ് വൈറലാകുന്നു; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധപ്രതിസന്ധി: മരുന്നുകൾക്കും വിലയേറുന്നു; സാധാരണക്കാർക്ക് ഇരുട്ടടി
[masterslider id="10"]

Related posts

Click Here to Follow Us