ദ്രാവിഡ് ‘ഇടം കയ്യന്‍’; ഐസിസിക്കെതിരെ ആരാധകര്‍!!

ബെംഗളൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ആരാധകര്‍.  ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ കഴിഞ്ഞ ദിവസ൦ ദ്രാവിഡ് ഇടം നേടിയിരുന്നു.

ഇതില്‍ ദ്രാവിഡിനെ ഇടംകയ്യന്‍ ബാറ്റ്സ്മാനെന്ന് വിശേഷിപ്പിച്ച ഐസിസിയുടെ നടപടിയാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഐസിസിയുടെ വെബ്‌സൈറ്റിൽ ഹാൾ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദ്രാവിഡ്.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗ്, ഇംഗ്ലണ്ടിന്‍റെ വനിതാ താരം ക്ലാരെ ടെയ്‌ലര്‍ എന്നിവര്‍ക്കൊപ്പമാണ് ദ്രാവിഡും പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിക്കൊപ്പം നില്‍ക്കുന്ന ദ്രാവിഡി ന്‍റെ ചിത്രത്തിന് ബിസിസിഐ നല്‍കിയ അടിക്കുറിപ്പാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്ന രണ്ടാമത്തെ വിഷയം.

‘ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാന്മാരായ രണ്ടു പേര്‍ കണ്ടുമുട്ടിയപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് ബിസിസിഐ ചിത്ര൦ പോസ്റ്റ്‌ ചെയ്തിരുന്നത്. ദ്രാവിഡിനെ പോലെ ഒരാള്‍ക്കൊപ്പം ചേര്‍ത്ത് മഹാനായ താരം എന്നു പറയാന്‍ ശാസ്ത്രിക്ക് എന്ത് യോഗ്യതയാണുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

ഇന്ത്യയ്ക്കായി 1996 മുതല്‍ 2012 വരെ 164 ടെസ്റ്റുകളും 344 ഏകദിനങ്ങളും കളിച്ച്‌ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 24,177 റണ്‍സിന്‍റെ പെരുമയുള്ള താരമാണ് ദ്രാവിഡ്. ദ്രാവിഡിനെ അപമാനിക്കുന്ന നടപടിയാണ് ഐസിസിയുടെയും ബിസിസിഐയുടെയും ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നാണ് ആരാധകരുടെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts