യെദിയൂരപ്പ ഇങ്ങനെ പകപോക്കുമെന്ന് പ്രതീക്ഷിച്ചില്ല: ഡി.കെ.ശിവകുമാർ.

ബെംഗളൂരു:കർണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ വൈരാഗ്യ രാഷ്ട്രീയത്തിന് വിത്തിട്ടതായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി. കെ. ശിവകുമാർ.

സഖ്യസർക്കാർ കൊണ്ടുവന്ന പദ്ധതികൾ വൈരാഗ്യ ബുദ്ധിയോടെ മുഖ്യമന്ത്രി റദ്ദാക്കുകയാണ്.

ഇതിൽനിന്ന് പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശിവകുമാർ പറഞ്ഞു. ‘ എന്റെ അടുത്ത സുഹൃത്താണ് യെദ്യൂരപ്പ. മുഖ്യമന്ത്രിയായ അദ്ദേഹത്തെ അഭിനന്ദിക്കുന്നു’ ശിവകുമാർ പറഞ്ഞു. യെദ്യൂരപ്പ വൈരാഗ്യത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തനിക്കെതിരേയുള്ള നീക്കങ്ങളെ നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

വിവരമറിഞ്ഞ് സദാശിവ നഗറിലെ വീട്ടിൽ തടിച്ചുകൂടിയ പ്രവർത്തകരുമായി ശിവകുമാർ സംസാരിച്ചു.

രാവിലെ മുതൽ അനുയായികൾ എത്തിക്കൊണ്ടിരുന്നു. സഹോദരനും എം. പി.യുമായ ഡി. കെ. സുരേഷ്, കുടുംബാംഗങ്ങൾ എന്നിവരോടൊപ്പമാണ് ശിവകുമാർ ചോദ്യം ചെയ്യുന്നതിന് ഹാജരാകൻ ഡൽഹിക്ക് പോയത്. വിമാനത്താവളത്തിലും പിന്തുണയുമായി പാർട്ടി പ്രവർത്തകർ എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി
[masterslider id="10"]

Related posts