മൈസൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത‍;തെക്കന്‍ കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും.

ബെംഗളൂരു : മൈസൂരു മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത‍,മൈസൂരുവില്‍ നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള നേരിട്ടുള്ള തീവണ്ടി എത്രയും വേഗം ഓടിത്തുടങ്ങും.കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ്സ്‌ (16315-16) മൈസൂരുവിലേക്ക് നീട്ടാന്‍ ദക്ഷിണ പശ്ചിമ റെയില്‍വേ തീരുമാനിച്ചു.മൈസൂരു-കുടഗ്  എം.പി.പ്രതാപ്‌ സിംഹയുടെ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിന്‍ നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചത്.

കൊച്ചുവേളി -ബെംഗളൂരു റൂട്ടിലെ സമയക്രമം മാറ്റാതെയാണ് ട്രെയിന്‍ മൈസൂരുവിലേക്ക് നീട്ടുന്നത്.വൈകീട്ട് 04:45 ന് കൊച്ചുവേളിയില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 08:35 ബെംഗളൂരുവിലെത്തും,08:45 ന് പുറപ്പെടുന്ന ട്രെയിന്‍ കെങ്കേരി,രാമനഗര,മണ്ട്യാ എന്നീ സ്റ്റേഷനുകളിലൂടെ സഞ്ചരിച്ച് 11:20 ക്ക് മൈസൂരുവില്‍ എത്തും.

  കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബെസ്‌കോം; നടപ്പാതകളിലെ തടസ്സങ്ങൾ നീക്കി വൻ ശുചീകരണ യജ്ഞം

മടക്ക ട്രെയിന്‍ 12:50 യാത്ര ആരംഭിച്ച് വൈകീട്ട് 04:35 ന് ബെംഗളൂരുവിലെത്തും പതിവുപോലെ 04:50 ന് പുറപ്പെട്ട് ,അടുത്ത ദിവസം രാവിലെ 09:35 ന് കൊച്ചുവേളിയില്‍ എത്തും.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

സര്‍വീസ് എന്ന് തുടങ്ങും എന്ന് വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
[masterslider id="10"]

Related posts