വിമത ജെ.ഡി.എസ്-കോൺഗ്രസ് എം.എൽ.എ.മാർ മുംബൈയിൽ നിന്ന് തിരിച്ചെത്തി;സ്പീക്കറുമായി കൂടിക്കാഴ്ച്ച നടത്തി.

ബെംഗളൂരു : കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാർ നഗരത്തിൽ തിരിച്ചെത്തി.

വിധാൻ സൗധയിലെത്തിയ 6 എംഎൽഎമാർ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഉടൻ തന്നെ ഇവർ രാജിക്കത്ത് സ്പീക്കർക്ക് കൈമാറും.

വിമത എംഎൽഎമാർ ഇന്ന് വൈകീട്ട് ആറ് മണിക്ക് മുമ്പായി സ്പീക്കർ രമേഷ് കുമാറിന് മുമ്പിൽ ഹാജരായി രാജിക്കത്ത് നൽകണമെന്ന് സുപ്രീം കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

തങ്ങൾ നൽകിയ രാജി സ്വീകരിക്കാതെ സ്പീക്കർ നടപടികൾ വൈകിപ്പിക്കുകയാണെന്ന് കാണിച്ച് വിമത എംഎൽഎമാർ നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രണ്ടു ദിവസമായി മുംബൈയിലെ ഹോട്ടലിൽ തങ്ങിയിരുന്ന എംഎൽഎമാർ സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഉച്ചയോടെ മുംബൈയിൽ നിന്നും ബെംഗളുരുവിലേക്ക് തിരിക്കുകയായിരുന്നു. വിമത എംഎൽഎമാർ എത്തുന്ന സാഹചര്യത്തിൽ ബെംഗളുരു വിമാനത്താവളത്തിൽ വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

അതേ സമയം വിമത എംഎൽഎമാർ വീണ്ടും രാജിവെയ്ക്കാൻ എത്തുന്ന സാഹചര്യത്തിൽ ബിജെപി വൈകീട്ട് വിധാൻ സൗധയിൽ നിയമസഭാ കക്ഷിയോഗം ചേർന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ
[masterslider id="10"]

Related posts