ദുബായിലെ ഒരു ബാർ നർത്തകിയെ 9 വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചു;ഒരു കുഞ്ഞുണ്ട്;ബിനോയ് കോടിയേരിക്കെതിരെ മാനഭംഗക്കേസ്.

മുംബൈ :സിപിഐ എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ മാനഭംഗക്കേസുമായി യുവതി. ദുബായിൽ ബാർ ഡാൻസറായിരുന്ന ബീഹാർ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ തന്നെ പീഡിപ്പിച്ചെന്നും, ബന്ധത്തിൽ 8 വയസ്സുള്ള ഒരു കുട്ടിയുണ്ടെന്നും അന്ധേരി ഓഷിവര പോലീസ് സറ്റേഷനിൽ 33 കാരി നൽകിയ പരാതിയിൽ പറയുന്നു.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

പരാതിയുടെ അടിസ്ഥാനത്തിൽ ബിനോയിക്കെതിരെ പോലീസ് എഫ്ഐആർ റെജിസ്റ്റർ ചെയ്ത് കേസെടുത്തു.

വഞ്ചന, മാനഭംഗം ,ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും നടപടിയുമായി മുന്നോട്ട് പോകുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts