ഗൃഹാതുരത്വത്തിലേക്ക് ഒരു തിരിച്ചു പോക്ക്;മജസ്റ്റിക് കെമ്പെഗൌഡ ബസ് ടെര്‍മിനലിനെ കുറിച്ചുള്ള നിറമുള്ള ഓര്‍മകളും,ചിത്രങ്ങളും പങ്കുവക്കൂ,കിടിലന്‍ സമ്മാനം നേടൂ;ബസ് ടെര്‍മിനലിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം..

ബെംഗളൂരു: മജസ്റ്റിക് കെമ്പെഗൌഡ ബസ് ടെര്‍മിനലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് കിടിലന്‍ മത്സരം ഒരുക്കി കെ എസ് ആര്‍ ടി സി.ബെംഗളൂരു നഗരശില്‍പ്പിയായ കെമ്പെഗൌഡയുടെ പേരിലുള്ള ബസ് ടെര്‍മിനലിനെ കുറിച്ചുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവക്കാനുള്ള അവസരം ആണി ഇവിടെ ഒരുക്കിയിരിക്കുന്നത്.

കഥകള്‍,അനുഭവക്കുറിപ്പുകള്‍,പഴയകാല ചിത്രങ്ങള്‍ എന്നിവ മേയ് 25 ന് മുന്‍പ് അയക്കണം.വിജയികള്‍ക്ക് കര്‍ണാടക ആര്‍ ടി സിയുടെ മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസ് ആയ അമ്പാരി ഡ്രീം ക്ലാസ്സില്‍ സൌജന്യ യാത്രചെയ്യാനുള്ള അവസരം ലഭിക്കും.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജേതാക്കളുടെ ഇഷ്ട്ടതിന് അനുസരിച്ച് പൂനെ,ഏറണാകുളം,വിജയവാഡ,സെകാന്തരബാദ് എന്നിവിടങ്ങളിലേക്ക് മടക്കയാത്ര ഉള്‍പ്പെടെ യുള്ള ടിക്കറ്റ്‌ ലഭിക്കുമെന്ന് കെ എസ് ആര്‍ ടി സി എം ഡി ശിവ യോഗി അറിയിച്ചു.

സൃഷ്ടികള്‍ അയക്കേണ്ട ഇ മെയില്‍ ഐ ഡി :pro@ksrtc.org

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts