ഇനി സംവിധാന രംഗത്തേക്ക്!! ആരാധകരെ ഞെട്ടിച്ച് കൊണ്ട് മോ​ഹ​ന്‍​ലാ​ലിന്റെ വെളിപ്പെടുത്തൽ!

സംവിധാന രംഗത്തേക്ക് എന്ന്? എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി താരം നല്‍കിയിരുന്നില്ല. എന്നാല്‍, ഇപ്പോഴിതാ, തന്‍റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം.

ത​ന്‍റെ പു​തി​യ ബ്ലോ​ഗി​ലൂടെയാണ് ആരാധകരെയും പ്രേക്ഷകരെയും ഞെട്ടിച്ച് കൊണ്ട്  മോ​ഹ​ന്‍​ലാ​ല്‍ ഇ​ക്കാ​ര്യം പ​ങ്കു​വ​ച്ച​ത്. ‘ഇതുവരെ  ചെയ്യാത്ത ചില കാര്യങ്ങൾ ചെയ്യാൻ കൊതിക്കുന്ന ഒരു മനസാണ് എന്‍റേത്.. അതെ, ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു.’- മോഹന്‍ലാല്‍ കുറിച്ചു.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

“ബ​റോ​സ്സ്’ എ​ന്ന ടൈറ്റിലില്‍ പുറത്തിറങ്ങുന്ന ചി​ത്രം കു​ട്ടി​ക​ള്‍​ക്കും വ​ലി​യ​വ​ര്‍​ക്കും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കാ​ന്‍ ക​ഴി​യു​ന്ന 3ഡി ​സിനിമയായിരി​ക്കു​മെ​ന്ന് ലാ​ല്‍ വ്യ​ക്ത​മാ​ക്കി. ചി​ത്ര​ത്തി​ല്‍ ബ​റോ​സ്സാ​യി വേ​ഷ​മി​ടു​ന്ന​ത് മോ​ഹ​ന്‍​ലാ​ല്‍ തന്നെയാണ്. സം​വി​ധാ​നം എ​ന്ന കി​രീ​ട​ത്തി​ന്‍റെ ഭാ​രം ന​ന്നാ​യി​ട്ട​റി​യാമെന്നും ഇ​പ്പോ​ള്‍ ത​ന്‍റെ ശി​ര​സ്സി​ലും ആ ​ഭാ​രം അ​മ​രു​ന്നു​വെ​ന്നും താരം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

3ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി ബന്ധപ്പെട്ട ചർച്ചയിൽനിന്നാണ് ആദ്യ സിനിമയിലേക്ക് എത്തിയതെന്ന് താരം വെളിപ്പെടുത്തി. “മൈ ​ഡി​യ​ര്‍ കു​ട്ടി​ച്ചാ​ത്ത​ന്‍’ സി​നി​മ​യു​ടെ സംവി​ധാ​യ​ക​ന്‍ ജി​ജോ​യു​മാ​യു​ള്ള സംഭാഷണ​മാ​ണ് ത​ന്നെ ഇ​തി​ലേ​യ്ക്ക് എ​ത്തി​ച്ച​തെ​ന്നും അദ്ദേഹം വ്യ​ക്ത​മാ​ക്കി.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

മോഹന്‍ലാല്‍ അഭിനയിക്കുന്ന ഓരോ ചിത്രത്തിന്‍റെ റിലീസും ആവേശത്തോടെ കാത്തിരിക്കുന്ന ആരാധകരുടെ ഇപ്പോഴത്തെ കാത്തിരിപ്പ് മോഹന്‍ലാല്‍ എന്ന സംവിധായകന് വേണ്ടിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം
[masterslider id="10"]

Related posts