“ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം,എന്റെ മകന് വോട്ട് ചെയ്തു വിജയിപ്പിക്കണം”പൊതുമരാമത്ത് മന്ത്രി രേവണ്ണ വോട്ടര്‍മാരോട്..

ബെംഗളൂരു: ദേവഗൌഡ നല്‍കിയ സീറ്റില്‍ ഇപ്രാവശ്യം മത്സരിക്കുന്ന കൊച്ചുമകന്‍ പ്രജ്വലിന് വേണ്ടി പിതാവ് പൊതു മരാമത്ത് മന്ത്രി എച് ഡി രേവണ്ണ തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.ഒരു പൊതുപരിപാടിയില്‍ തന്റെ മകന് പിന്തുണ ആരാഞ്ഞപ്പോള്‍ ഒരു വിഭാഗം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പറഞ്ഞത് ഞങ്ങളുടെ വോട്ട് ബി ജെ പി സ്ഥാനാര്‍ഥിക്ക് ആണ് എന്നാണ്.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

തുടര്‍ന്ന് രേവണ്ണ പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞു,എന്തെങ്കിലും തെറ്റ് ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണം എന്ന് താണ് കേണു അപേക്ഷിച്ചു.കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെ കൂറുമാറി ബി ജെ പിയില്‍ എത്തിയ സീനിയര്‍ നേതാവ് മുന്‍ മന്ത്രിയും ആയ എ മഞ്ജു ആണ് ഇവിടുത്തെ എതിര്‍ സ്ഥാനാര്‍ഥി എന്നതാണ് രേവണ്ണയെയും പ്രജ്വലിനെയും ഭയപ്പെടുത്തുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts