“ഞാൻ പാക്കിസ്ഥാനോടൊപ്പം” പോസ്റ്റിട്ട സംഭവം; മലയാളികളെ പിടികൂടാൻ പോലീസ് സംഘം കണ്ണൂരിലേക്ക്.

ബെംഗളൂരു: ഫെയ്സ്‌ബുക്കിൽ, പാകിസ്താൻ സൈനികന്റെ ചിത്രവും ’ഞാൻ പാകിസ്താനൊപ്പം’ എന്ന അടിക്കുറിപ്പുംനൽകിയ കണ്ണൂർ സ്വദേശി അബ്ദുൾ സലീമിന്റെ സഹോദരൻ മുനീറിനും അബ്ദുൾ സലീമിനുമെതിരേ പൊതുജനത്തെ പ്രകോപിപ്പിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് മഡിവാള എസ്.ഐ. ഡി.എൻ. നടരാജ് പറഞ്ഞു.

http://h4k.d79.myftpupload.com/archives/31469

മുനീറിനെയും അബ്ദുൾ സലീമിനെയും പിടികൂടാൻ കണ്ണൂരിലേക്ക് പോലീസ് സംഘത്തെ അയയ്ക്കുമെന്നും എസ്.ഐ. അറിയിച്ചു. ബേക്കറി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമ അരസപ്പയുടെ പരാതിയിലാണ് അക്രമികൾക്കെതിരേ കേസെടുത്തത്.

  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍

മഡിവാള ഫോർത്ത് മെയിൻ ലിങ്ക് റോഡിലെ പ്ലാസ ബേക്കറിയാണ് ഒരു സംഘമാളുകൾ തകർത്തത്. സംഭവത്തിൽ 10 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. കടയ്ക്കുനേരെ ആക്രമണം നടക്കുമ്പോൾ ഉടമകൾ കേരളത്തിലായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാർ ഓടിരക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts