2019 പ്രതീക്ഷകൾ.. സംഗീത സംവിധായകൻ രഞ്ജിത് രാമൻ പങ്കുവക്കുന്നു.

2019 ലെ പ്രധാന പ്രതീക്ഷ സുലൈമാനിയുടെ ടൈറ്റിൽ സോങ് തന്നെയാണ്. അക്യൂറ എഡ്യൂക്കേഷൻസ് നിർമ്മിച്ച് രഞ്ജിത് രാജീവ് സംവിധാനം ചെയ്യുന്ന ബാഗ്ലൂർ ജീവിതത്തിന്റെ തമാശ നിറഞ്ഞ വശങ്ങൾ കാണിക്കുന്ന വെബ്‌സീരീസ് ആണിത്. മിശ്രചാപ്പ് എന്നതാളത്തിനെ തീവ്രവശമായ 7/8 താളത്തിൽ ആണിതിന്റെ ചിട്ടപ്പെടുത്തൽ.. ഭാരതീയ താളം ആണ്. ഇപ്പോൾ ഈ താളം അധികമാരും ഉപയോഗിച്ച് കാണാറില്ല. പരീക്ഷണമായിരുന്നു.

രഞ്ജിത് രാമൻ നിർമ്മാതാവ് ഹബീബ് എം എ യോടൊപ്പം

ശങ്കരാഭരണരാഗത്തിലാണ് പാട്ട്.. വെബ്‌സീരീസിന്റെ അണിയറപ്രവർത്തകരായ ടീമ് ബീറ്റ്റൂട്ടിനും സംവിധായകൻ രഞ്ജിത്തിനും പാട്ട് വളരെയധികം ഇഷ്ടപ്പെട്ടതിൽ സന്തോഷം. പൂർണ്ണമായും തനതായ വാദ്യങ്ങൾ ഉപയോഗിച്ച് ചെയ്യണം എന്നുണ്ടായിരുന്നു. നിർമ്മാണ ചിലവ് ചുരുക്കാൻ വേണ്ടി ഒഴിവാക്കേണ്ടി വന്നു. പിന്നെ എന്റെ സുഹൃത്തും ബാഗ്ലൂരിലെ സംഗീത ഇവന്റുകൾ നടത്തുന്ന മ്യൂസിക് ബീറ്റിൽസ്ന്റെ സാരഥിയുമായ വിപിൻ നായരുടെയാണ് അടുത്ത പ്രൊജെക്ടുകൾ. രണ്ട് പാട്ടുകൾ ആണ്. ജനുവരി അവസാനത്തോടെ അതിന്റെ പ്രൊഡക്ഷൻ തുടങ്ങും..

  പാവക്കുട്ടിയെ മറക്കാം, ഇനി കൂട്ടിന് മോമോ ചാൻ; ലോകത്തെ കരയിച്ച പഞ്ചിന് പുതിയ കൂട്ടുകാരി

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന “ഒരു ബാംഗ്ലൂർ പ്രണയം” എന്ന ആൽബവും വരും.. എല്ലാവരോടും നന്ദി, പ്രത്യേകിച്ച് ഹബീബ് വേളം ഇക്ക, രാഹുൽ രാജൻ, ബാംഗ്ലൂരിന്റെ സ്വന്തം പാട്ടുകാരായ നിമ്മി ചക്കിങ്കൽ ചേച്ചി, വേലു ഹരിദാസ് ഏട്ടൻ, ഫൈസൽ ആർ എം അലി… പിന്നെ എന്റെ പാട്ടുകൾ കേട്ട് ആസ്വദിക്കുന്നവരോട് ബഹുമാനത്തിന്റെ കൂപ്പുകൈ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാസ്‌പോർട്ട് വേണ്ട, ഇനി മുഖം സ്‌കാൻ ചെയ്താൽ മതി; ഇന്ത്യയിൽ ആദ്യമായ ഈ നേട്ടം ബെംഗളൂരു വിമാനത്താവളത്തിന്; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us