’96’ കന്നഡയിലും; ജാനുവായി ഭാവന!

തമിഴില്‍ വന്‍ വിജയമായി മാറിയ സേതുപതി-തൃഷ ചിത്രം 96 കന്നഡയിലേക്ക്. 99 എന്ന ടൈറ്റിലില്‍ തയാറാക്കുന ചിത്രത്തില്‍ ഭാവനയാണ് നായിക.

കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേശാണ് ചിത്രത്തില്‍ നായകന്‍. റോമിയോ എന്ന ചിത്രത്തിനു ശേഷം ഗണേഷിനൊപ്പം ഭാവന വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ഇന്‍സ്പെക്ടര്‍ വിക്രം, മഞ്ചിന ഹാനി തുടങ്ങിയ ചിത്രങ്ങളിലൂടെ വിവാഹ ശേഷവും കന്നഡയില്‍ സജീവ സാന്നിധ്യമായിരുന്നു ഭാവന. തമിഴില്‍ സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ കന്നഡ പതിപ്പ് സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

96 ന്‍റെ തമിഴ് പതിപ്പ് കണ്ട ശേഷമാണ് കന്നഡ പതിപ്പില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയതെന്ന് ഭാവന ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗണേഷിനെയും ഭാര്യ ശില്പയെയും ‘റോമിയോ’യുടെ ചിത്രീകരണ വേള മുതല്‍ പരിചയം ഉണ്ടെന്നും ഗണേഷ്-പ്രീത൦ കൂട്ടുക്കെട്ടില്‍ പിറക്കുന്ന ചിത്രത്തില്‍ പൂര്‍ണ പ്രതീക്ഷയുണ്ടെന്നും ഭാവന വ്യക്തമാക്കി.

അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് രാമു എന്‍റര്‍പ്രൈസസാണ്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

അര്‍ജുന്‍ ജന്യയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  സന്തോഷ് റായ് പതാജേയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ സിനിമ റിലീസിനെത്തുമെന്നാണ് കരുതുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്
[masterslider id="10"]

Related posts

Click Here to Follow Us