കൊച്ചി വിമാനത്താവളം 29ന് തുറക്കും

കൊച്ചി: പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 26നു തുറക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
എന്നാല്‍ ഇന്നലെ നടത്തിയ അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളും അറിയിച്ചു.

പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചത്.

  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ

മാത്രമല്ല വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെര്‍മിനലുകള്‍ക്കുള്ളില്‍ ശുചീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചു ടെര്‍മിനല്‍ കെട്ടിടത്തില്‍ ശുചീകരണം വേഗത്തിലാക്കിയിട്ടുണ്ട്.

വിവിധ ഇലക്ട്രോണിക് സംവിധാനങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികളും താല്‍ക്കാലിക മതില്‍ നിര്‍മാണവും ഇതോടൊപ്പം നടക്കുന്നു. ചെക് ഇന്‍ സംവിധാനങ്ങള്‍, റണ്‍വേ ലൈറ്റുകള്‍, കണ്‍വെയര്‍ ബെല്‍റ്റുകള്‍, എക്‌സ്‌റേ മെഷീനുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുന്നു. 29ന് ഉച്ചയ്ക്കു രണ്ടു മണിയോടെ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് അധികൃതര്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts