സംസ്ഥാനത്ത് ചിക്കന്‍ഗുനിയ പടര്‍ന്നു പിടിക്കുന്നത്‌ ഭയാനകമായ രീതിയില്‍;ജൂലായ് 31 വരെ 8,644 പേർക്കാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചു.

ബെംഗളൂരു: രാജ്യത്ത് ഈ വർഷം കൂടുതൽ ചിക്കുൻ ഗുനിയ റിപ്പോർട്ട് ചെയ്തത് കർണാടകത്തിൽ. നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കണക്കനുസരിച്ച് ജൂലായ് 31 വരെ 8,644 പേർക്കാണ് ചിക്കുൻഗുനിയ സ്ഥിരീകരിച്ചത്. 2,524 കേസുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത ചിക്കുൻഗുനിയ കേസുകളുടെ പകുതിയോളം കർണാടകത്തിൽ നിന്നാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

കഴിഞ്ഞ വർഷവും കൂടുതൽ ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത് കർണാടകത്തിലായിരുന്നു. കഴിഞ്ഞ വർഷത്തേതിൽനിന്ന് സംസ്ഥാനം പാഠം പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണ റിപ്പോർട്ട് ചെയ്ത ചിക്കുൻഗുനിയ കേസുകളുടെ എണ്ണം.

  നഗരം കറങ്ങാൻ ബെം​ഗളൂരുവിലെ ഡബിൾ ഡെക്കർ; ഇത് 'ഫ്രൈയിങ് പാൻ' യാത്ര! ചുട്ടുപൊള്ളുന്ന വെയിലിലും 'അംബാരി' ഏറാൻ ക്യൂ;

കർണാടകത്തിൽ ഉഡുപ്പി, ദക്ഷിണ കന്നഡ, ഹാവേരി, തുമകൂരു, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വർഷം ജൂലായ് 31 വരെ രാജ്യത്ത് 17,311 പേർക്കാണ് ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഈ സമയത്ത് രാജ്യത്ത് 16,976 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 8,930 പേരും കർണാടകത്തിൽ നിന്നുള്ളവരായിരുന്നു.

മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിൽ 2,103 കേസുകളുമായി ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്. ബെംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ചിക്കുൻഗുനിയ ലക്ഷണങ്ങളുമായി ഓരോദിവസവും നിരവധി പേരാണ് എത്തുന്നത്. വീടുകളിലും പരിസരങ്ങളിലും കൊതുകു പെരുകാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കരുതെന്ന് ഡോക്ടർമാർ പറയുന്നു. ചിക്കുൻഗുനിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണമെന്നും ഡോക്ടർമാർ നിർദേശിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പ്രണയതകർച്ചയേക്കാൾ വേദന; "ബെംഗളൂരുവിൽ വീട് പിടിക്കണമെങ്കിൽ കണ്ണിമ വെട്ടരുത്! ഈ യുവതിയുടെ അനുഭവം ഒരു പാഠം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹം കഴിഞ്ഞും 'ഡേറ്റിംഗ്; ബെംഗളൂരു ഒന്നാമത്; ആപ്പിൽ മലയാളിയും കുറവല്ല!; ഐടി നഗരം വിവാഹേതര ബന്ധങ്ങളുടെയും' ആസ്ഥാനമോ?
[masterslider id="10"]

Related posts

Click Here to Follow Us