രാഹുലും പ്രിയങ്കയും അടക്കമുള്ള നേതാക്കൾ അറസ്റ്റില്‍

ന്യൂഡൽഹി: വോട്ടുചോർച്ച ആരോപിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ വൻ സംഘർഷം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുള്ള മുതിർന്ന നേതാക്കളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡൽഹി ആകാശവാണി ഭവനു മുന്നിൽ നിന്ന് രാത്രി 7:45 ഓടെയാണ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

രാവിലെ ആരംഭിച്ച ഇന്ത്യ മുന്നണിയുടെ പ്രതിഷേധ മാർച്ച് പോലീസുമായി ഉണ്ടായ നിരന്തര സംഘർഷങ്ങൾക്കൊടുവിലാണ് ആകാശവാണി ഭവനു മുന്നിലെ കുത്തിയിരിപ്പ് സമരമായി മാറിയത്. സമരം ഒമ്പതു മണിക്കൂർ പിന്നിട്ടതോടെ പോലീസ് ബലപ്രയോഗത്തിലൂടെ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിപക്ഷ എം.പിമാരെ പോലീസ് ബലമായി വാഹനങ്ങളിൽ കയറ്റി മാറ്റിയതോടെ പ്രദേശത്ത് വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. ഇതിനിടെ, കസ്റ്റഡിയിലെടുത്ത പ്രിയങ്കാ ഗാന്ധി പോലീസ് വാഹനത്തിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ പ്രതിപക്ഷ എം.പിമാർക്ക് ഉടനടി അവസരം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയുകയില്ലെന്ന് പ്രഖ്യാപിച്ച രാഹുൽ, കമ്മീഷൻ നിർദേശിച്ച പല നിലപാടുകളെയും തള്ളി. ഒടുവിൽ ഈ മാസം 15-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചെങ്കിലും ഈ നിർദേശം രാഹുൽ ഗാന്ധി നിരസിച്ചു. വിഷയം അടിയന്തിരമാണെന്നും അതിനാൽ നാളെത്തന്നെ കാണാൻ സമയം അനുവദിക്കണമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇതിനു തൊട്ടുപിന്നാലെയാണ് പോലീസിന്റെ ഭാഗത്തുനിന്ന് അറസ്റ്റ് നടപടിയുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts