ബെംഗളൂരു: നഗരത്തിലെ മാഗഡി മെയിൻ റോഡിനടുത്തുള്ള ബ്യാദരഹള്ളി, ഭാരത് നഗർ പ്രദേശങ്ങളിൽ പുള്ളിപ്പുലിയെ കണ്ടത് ജനങ്ങൾക്കിടയിൽ കടുത്ത പരിഭ്രാന്തി പരത്തി. പുലർച്ചെ നാല് മണിയോടെ നൈസ് റോഡിന് സമീപമാണ് പുള്ളിപ്പുലി പ്രത്യക്ഷപ്പെട്ടത്. നിലവിൽ ഈ പ്രദേശത്ത് പുലിയിറങ്ങിയ വാർത്ത വലിയ ചർച്ചയായിരിക്കുകയാണ്.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി പുള്ളിപ്പുലിയെ പിടികൂടാനുള്ള ഊർജ്ജിത ശ്രമങ്ങൾ ആരംഭിച്ചു. പുലിയെ ജനവാസ മേഖലയിൽ നിന്ന് പുറത്തുകൊണ്ടുവരുന്നതിനായി വിവിധയിടങ്ങളിൽ പടക്കം പൊട്ടിക്കുകയും, അതിനെ കുടുക്കാൻ പ്രത്യേക കെണികൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഈ പ്രദേശത്ത് പുള്ളിപ്പുലിയെ കാണുന്നത് ഇതാദ്യമാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ വലിയ ആശങ്കയിലാണെന്നും, എത്രയും വേഗം പുലിയെ മയക്കുവെടി വെച്ചോ കൂട്ടിലാക്കിയോ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നും വനംവകുപ്പിനോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]