പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ് ഇന്ന് രാത്രി 9 മണിക്ക് സർവീസ് നടത്തും; 6 മണിക്കൂറിലധികം വൈകും

ബെംഗളൂരു: എറണാകുളം ജങ്ഷനിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ: 26652) ഇന്ന് (ചൊവ്വാഴ്ച) ഒൻപത് മണിക്കൂറിലധികം വൈകി ഓടും.

ഇന്ന് ഉച്ചയ്ക്ക് 02.20-ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ, പുതുക്കിയ സമയം അനുസരിച്ച് രാത്രി 09.00 മണിക്ക് മാത്രമായിരിക്കും എറണാകുളം ജങ്ഷനിൽ നിന്നും യാത്ര തിരിക്കുക.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

മറുദിശയിൽ നിന്നുമുള്ള പെയറിങ് ട്രെയിൻ (Pairing Train) നിശ്ചിത സമയത്തേക്കാൾ ഏറെ വൈകി ഓടുന്നതിനാലാണ് എറണാകുളത്ത് നിന്നുള്ള സർവീസും പുനഃക്രമീകരിക്കേണ്ടി വന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഏകദേശം 6 മണിക്കൂറും 40 മിനിറ്റും വൈകിയാണ് ട്രെയിൻ സർവീസ് ആരംഭിക്കുക. ട്രെയിൻ സമയം മാറിയത് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും റെയിൽവേ വ്യക്തമാക്കി.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
[masterslider id="10"]

Related posts