ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിൽ മൂന്നുദിവസം കനത്തമഴയ്ക്ക് സാധ്യത. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം…

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി കേരളത്തിൽ മൂന്നുദിവസം കനത്തമഴ പെയ്തേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. 17 വരെ ശക്തമോ അതിശക്തമോ ആയി മഴപെയ്യാം. ശക്തമായ കാറ്റുവീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുത്.

ഒഡിഷ തീരത്തെ ന്യൂനമർദം ശക്തിപ്രാപിക്കുമോയെന്ന് പറയാറായിട്ടില്ല. എന്നാൽ ഇതിന്‍റെ ഫലമായി കേരള, കർണാടക തീരങ്ങളിൽ കാറ്റിന് വേഗംകൂടും. കേരളത്തിലെ വടക്കൻ ജില്ലകളിലും മലയോരമേഖലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ കുറവാകാനാണ് സാധ്യത. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ തെക്കൻ കേരളത്തിൽ പൊതുവേ മഴ കുറവായിരിക്കുമെന്നതാണ് അനുഭവം.

  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ

കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും തീരങ്ങളിൽ മണിക്കൂറിൽ 35-45 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശും. ഇത് 60 കിലോമീറ്റർവരെ കൂടാം. മത്സ്യത്തൊഴിലാളികൾക്ക് ദിവസേനയാണ് മുന്നറിയിപ്പുനൽകുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ മുന്നറിയിപ്പ് നീട്ടും. കേരളത്തിൽ കഴിഞ്ഞദിവസം പരക്കെ മഴ പെയ്തു. മൂന്നാറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

കാസർകോട് ജില്ലയിൽ വെള്ളിയാഴ്ച 55 മില്ലീമീറ്റർ മഴ പെയ്തു. കാറ്റിലും മഴയിലും പെട്ട് അഞ്ചുവീടുകൾ ഭാഗികമായി തകർന്നു. ഉപ്പള മൂസോടിയിൽ കടലേറ്റം രൂക്ഷമായി. കുറച്ചുദിവസങ്ങളായി തുടരുന്ന കടലേറ്റത്തിൽ 100 മീറ്ററോളം നീളത്തിൽ കരഭാഗം കടലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്താം ക്ലാസ് പരീക്ഷ മാറ്റിവെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
[masterslider id="10"]

Related posts

Click Here to Follow Us